ഒരു വശത്തു ആരോഗ്യ ജാഗ്രത
മറുവശത്തു സാമ്പത്തിക ഉത്കണ്ഠ?

തുടക്കത്തിലേ പരസ്പരം പഴിചാരി രാഷ്ട്രീയ
നേട്ടമാണോ എല്ലാ നേതാക്കളുടെയും അവരെ തുണക്കുന്ന മാധ്യമങ്ങളുടെയും ഉദ്ദേശം?
കോവിഡ് 19 ആഗോളതലത്തിൽ
ഒരു നിസ്സാരമായ കാര്യമല്ല. ഈ നിഗൂഡ ശത്രു ലോക ജനതയുടെ മേൽ ഒളിയുദ്ധം
പ്രഖ്യപിച്ചിരിക്കുന്നു എന്നിരുന്നാൽ ത്തന്നെയും നമുക്കതിനെ ഏറിയ പരിഭ്രാന്തി
കൂടാതെ നേരിടുന്നതിന് കഴിയണം .
ദൗര്‍ഭാഗ്യവശാല്‍ അതല്ല
അമേരിക്കയിലും ആഗോളതലത്തിലും നാം കാണുന്നത്? കലക്ക്വെള്ളത്തിൽ മീൻ പിടിക്കുന്ന ഒരവസ്ഥ എവിടെയും. ഈ
രാജ്യത്തിലെ അവസ്ഥ പരിശോധിക്കൂ ഒരു രാജ്യത്തെ ഭരണാധികാരിയുടെ പ്രധാന ചുമതല പ്രജകളുടെ
ക്ഷേമം എല്ലാതലങ്ങളിലും. അതിൽ ഭരണത്തലവൻ അനാസ്ഥ കാട്ടിയാൽ എല്ലാവരും അതിനെ
പ്രതിഷേധിക്കണം.
എന്നാൽ അതല്ല നാം ഇന്ന്
അമേരിക്കയിൽ കാണുന്നത്. കൊറോണാ രോഗവിഷാണു ഒരു പുറം രാജ്യത്തുനിന്നും യാത്രക്കാർ
വഴി ഇവിടെത്തി അതിൽ തർക്കമില്ല.ഈ .വൈറസ് എന്ന് എപ്പോൾ ഇവിടെത്തി എന്നതിൽ കൃത്യമായ തിയതിയോ ഒന്നുമില്ല. ഇതിൻറ്റെ ഉത്ഭവ
കേന്ദ്രവും ഇതിൽ ശരിയായ ഉത്തരം നൽകുന്നില്ല.
ആ സാഹചര്യത്തിൽ അമേരിക്കൻ
ഭരണകൂടം ചില തീരുമാനങ്ങൾ എടുത്തു. ഇവിടത്തെ C D C പോലുള്ള സ്ഥാപനങ്ങൾ മടികൂടാതെ രംഗത്തിറങ്ങി ഈയൊരു അജ്ഞാത
ശത്രുവിനെ നേരിടുന്നതിന്. ഈ രോഗം രോഗിയിൽ സ്ഥിതീകരിക്കുന്നതിനുള്ള പരിശോധനയോ
മരുന്നോ ഒന്നും നിലവിലില്ല എന്നും ഓർക്കണം. ആ സാഹചര്യത്തിൽ എല്ലാം പുതുതായി ഉണ്ടാക്കപ്പെടണം.
ഒരു രാഷ്ട്രത്തിലെയും
ഭരണാധിപൻ എല്ലാക്കാര്യങ്ങളിലും വൈദഗ്‌ദ്ധ്യമുള്ള ഒരു വ്യക്തിയോ? ഭരണത്തലവന് നേതൃത്വം നൽകുവാനേപറ്റുള്ളൂ. ഇവിടെ
തെറ്റുകൾ വന്നെന്നുവരും വിജാരിക്കുന്ന വേഗതയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല
എന്നുംവരും. അതിൽ ഉടനെ വിമര്‍ശിക്കുക, ചോദ്യം ചെയ്യുക ഇതെല്ലാം ജനാതിപത്യ മര്യാദക്ക് ചേർന്നതോ? ഇവിടെ പ്രതിപക്ഷവും മാധ്യമങ്ങളും ചെയ്യെണ്ടത്
ക്രിയാന്മകമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക അല്ലാതെ ഈഅവസരം ഒരുപകപോക്കലിന്
ഉപയോഗിക്കുകയല്ല.
റഷ്യയും സൗദിരാജഭരണവും
എണ്ണയെ ക്കുറിച്ചുള്ള തർക്കമാണ് എണ്ണവിലയിൽ വന്ന ഇടിവിനു കാരണം. ഒരുകണക്കിന് ഇത്
സാധാരണ ജനതക്ക് നല്ല കാര്യം. ഓഹരിവിപണി
ഇന്ന് താഴെ വരും നാളെ മുകളിലേയ്ക്ക് പോകും ഇവിടെ ഇതിൽ ആകുലപ്പെടേണ്ടവർ, ആരെങ്കിലും അരിവാങ്ങുന്നതിനു സൂക്ഷിച്ചിരുന്ന
പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുള്ളവരാണ്. അല്ലാതെ ഇതിൽ സാധാരണ ജനത കണ്ണീർ
ഒഴുക്കേണ്ട.
ഈ സാഹചര്യത്തിൽ
ആഗോളതലത്തിൽ ഒരു സാമ്പത്തിക ഇടിവ് ഒഴിവാക്കാനാവാത്തതായിരിക്കും. അതുപോലെ നിരവധി
മേഖലകളെ ഇത് ബാധിച്ചിരിക്കുന്നു.കൊറോണാ വൈറസിന് ഒരു അമിത ഭീതി എല്ലാം
കീഴടക്കിയിരിക്കുന്നു. പ്രതിവിധി കാണാതെ സാമ്പത്തിക മാന്ന്യത മാറുകില്ല.
ബി ജോൺ കുന്തറ
No comments:
Post a Comment