കോവിഡ് 19 ഈയൊരു അതിസംഭ്രമം ആവശ്യമോ?
ഈ അതി പരിഭ്രാന്തിയിൽ നാംഎങ്ങോട്ട്?
ജീവൻ
നഷ്ട്ടപ്പെടുന്നതിൽ ഭീതിയില്ലാത്ത ജീവികൾ ഒന്നുമില്ല എന്നാൽ മനുഷ്യൻറ്റെ ഭീതി
പലപ്പോഴും താളംതെറ്റി പ്പോകുന്നു. ഞാനൊരു ആരോഗ്യ സംരക്ഷണ വിദഗ്‌ദ്ധനൊന്നുമല്ല
ഇവിടെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ നൽകുന്നതിന്. എന്നാൽ ഇന്ന് ആഗോളതലത്തിൽ ഈയൊരു
കൊറോണ വൈറസ് ഭയം ഒരു അമിതപ്രതികരണം ആക്കി മാറ്റിയിരിക്കുന്നോ എന്നു
സംശയിച്ചുപോകുന്നു.
നാം ചിന്തിച്ചിട്ടുണ്ടോ
ഒരു വർഷം 30000 ത്തോളം മനുഷ്യർ
ഇവിടെ വെറും സാധാരണ പനിയിൽ നിന്നും മരിക്കുന്നു 35000നടുത്തു ജനതയുടെ ജീവൻ വാഹനാപകടങ്ങളിൽ ഇല്ലാതാകുന്നു.
മയക്കുമരുന്നിന് അടിമപ്പെട്ടുള്ള മരണം 50000 ത്തിലേറെ, ഓരോ ജീവനും
വിലയുള്ളത് എല്ലാമരണങ്ങളും നിരവധിക്ക് വേദനാജനകം അതെല്ലാം നാം ജീവിതത്തിൻറ്റെ
ഭാഗമായി നാം കാണുന്നു.
മുകളിൽ കാട്ടുന്ന
കണക്കുകൾ കണ്ടു പേടിച്ചു നമ്മിൽ എത്രപേർ കാറോടിക്കൽ വേണ്ട വാഹനങ്ങളിൽ യാത്ര വേണ്ട
എന്നെല്ലാം തീരുമാനിക്കും. ഈ കോറോണയുടെ കാര്യത്തിൽ എന്തു കാരണത്താൽ ഇന്നു ലോകം ഒരു
അമിത ഭയാക്രാന്തതയിലേയ്ക്ക് നീങ്ങുന്നു?
ദ്രശ്യ വാർത്തകൾ
ശ്രദ്ധിച്ചാൽ കാണുന്നു ആഗോളതലത്തിൽ ജനത പട്ടണങ്ങളിൽ മുഖംമൂടി ധരിച്ചു
നടക്കുന്നു.മാസ്‌ക്കുകൾ കിട്ടാനില്ലാത്ത സാഹചര്യം. ഒരു അണുആയുധ യുദ്ധം
ആസന്നമാകുന്നു എന്നരീതിയിൽ നിത്യോപയോഗ സാമഗ്രികൾ വാങ്ങി വീടുനിറക്കുന്നു.
നിരവധി പൊതുപരിപാഠികൾ
റദ്ദുചെയ്യപെട്ടിരിക്കുന്നു, നിരവധി രാജ്യങ്ങൾ
പുറമേനിന്നുമുള്ള സഞ്ചാരികളുടെ വരവ് നിറുത്തിയിരിക്കുന്നു. ആഗോളതലത്തിൽ വാണിജ്യവും
ഒരു മന്നഗതിയിലേയ്ക്ക് നീങ്ങുന്നതായിക്കാണുന്നു.
W H O കണക്കു പ്രകാരം ഇതിനോടകം,
101000 ത്തോളം കേസുകൾ
ആഗോളതലത്തിൽ അറിയിക്കപ്പെട്ടിരിക്കുന്നു .സ്ഥിതീകരിക്കപ്പെട്ടിട്ടുള്ള മരണങ്ങൾ 3800,
രോഗവിമുക്തരായവരുടെ കണക്ക് 60000 ത്തിലേറെ. ഈ കണക്കുകൾ ഇവിടെ തീരില്ല എണ്ണം
തീർച്ചയായും വർദ്ധിക്കും അതും നാം മുൻകാലങ്ങളിൽ മറ്റു പലേ ഇതുപോലുള്ള വൈറസ്
ആക്രമണങ്ങളിൽ കണ്ടിരുന്നു.
പലേ മാധ്യമങ്ങളും
അറിഞ്ഞും അറിയാതെയും, ഈ അവസ്ഥയെ
എങ്ങിനെ നേരിടണം എന്നതിൽ പൊതുജനത്തെ
വേണ്ടവിധം ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നു. പലേ ഭരണകൂടങ്ങളും ഇതിൽ
ശ്രമം നടത്തുന്നുണ്ട് എന്നാൽ അവയൊന്നും വേണ്ടരീതികളിൽ പൊതുജനസമക്ഷം എത്തുന്നില്ല. മറ്റൊരാവസ്ഥ ഒട്ടനവധി, സാമൂഹിക മാധ്യമങ്ങൾ വഴി മാത്രം വിവരങ്ങൾ
മനസിലാക്കുന്നു എന്നതാണ് , ഇവിടെ ഒരുപാട്
അനാവശ്യങ്ങൾ പലരും എഴുതി പരത്തുന്നുണ്ട്.
സാമാന്യ ബോധമാണ് ഇവിടെ
ആവശ്യം. ഗോവെർമെൻറ്റ് ആരോഗ്യ സ്ഥാപനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക കേൾക്കുന്നമാതിരി, കൊറോണ ഒരു അതിമാരക രോഗമല്ല ലോകമവസാനിക്കുന്നു എന്നരീതിയിൽ ഇത് കാണരുത്. കോവിഡ്
19 ബാധിച്ചാൽ ത്തന്നെയും അത് എന്തെകിലും ഒരു മാരണാവസ്ഥ
നേരിടുന്നവരുടെ എണ്ണം വളരെ കുറവ്. വൃദ്ധജനതയിലും മുൻ ആരോഗ്യ പ്രശ്നങ്ങൾ
ഉള്ളവരിൽ മാത്രമേ ഇത് മോശമാകുന്നുള്ളു. ജാഗ്രത
കാട്ടേണ്ടത് നമ്മുടെ സ്വകാര്യ ശുചിത്വം, നമ്മുടെ ഇപ്പോഴുള്ള
ആരോഗ്യാവസ്ഥ.
ഇന്നത്തെ
സാഹചര്യത്തിൽ ഈ ഭീതിയിൽ അടിമപ്പെട്ട് നാം
ആഗോളതലത്തിൽ എല്ലാ മേഖലകളിലും വരുത്തി വയ്ക്കുന്ന നാശനഷ്ടം കൊറോണ വൈറസ്സിലും
കൂടുതൽ കെടുതികൾ, നാശനഷ്ടങ്ങൾ
നമ്മുടെയെല്ലാം ജീവിതത്തിൽ നികത്തുവാൻ പറ്റാത്ത രീതികളിൽ വരുത്തിവയ്ക്കും
എന്ന് ഓർക്കുക.
ബി ജോൺ കുന്തറ
No comments:
Post a Comment