കൊറോണ വൈറസ്
ഒരു പാഠമോ?
സുരെഷർ
എന്ന് കരുതുന്ന ലോക നേതാക്കൾ വരെ കൊറോണാ അണുവിനുമുന്നിൽ നിസഹായർ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇനിയെങ്കിലും നേതാക്കൾ കണ്ണു തുറക്കുമോ?
ഈ
രോഗത്തിൻറ്റെ തുടക്കം ചൈനപറയുന്ന സമയത്തോ രീതിയിലോ ഒന്നുമല്ലഎന്ന് W H O വരെസംശയിക്കുന്നു. കാലാകാലങ്ങളായി ചൈനയിലെ നേതാക്കളിലുള്ള
"ദൂതനെ ശിക്ഷിക്കുക" എന്ന നടപടി ഇവിടെയും വ്യക്തമാകുന്നു. എല്ലാറ്റിലും വലുത് അച്ചടക്കം കമ്മ്യൂണിസ്ററ് ഭരണകൂടത്തെ രക്ഷിക്കുക
ഈ
വൈറസ് ഒരു ഡോക്ടർ, ജനുവരി
ആദ്യം, വുഹാൻ
സംസ്ഥാനത്തു കാണുന്നതായി വെളിപ്പെടുത്തി. എന്നാൽ ഭരണകൂടം ഈ ഹോസ്പിറ്റലിനെയും ഈ
വിവരം പുറത്തുവിടരുത് എന്ന വിലക്കുനല്കി. പിന്നീട് ആ ഡോക്ടർ മരണപ്പെടുകയും ചെയ്തു.
ഇതുപോലെതന്നെ
2002ൽ,
ഒരേ
ഫാമിലിയിലുള്ള സാർസ് എന്ന വൈറസ് ചൈനയിൽ
ഉടലെടുത്തു ആദ്യസമയം അതും ചൈന പുറം ലോകത്തിൽനിന്നും, ഒരു മാസത്തോളം മറച്ചു വൈച്ചു, വെളിപ്പെടുത്തിയ മെഡിക്കൽ സംഘത്തെ
പോലീസ് ഭീഷണിപ്പെടുത്തി. ഇതെച്ചൊല്ലി
നിരവധി ഉപജാപ വാർത്തകൾ പകരുന്നുണ്ടെങ്കിലും
ചൈന ഇതിൽ ഒരു സുതാര്യത കാട്ടിയില്ല
എന്ന് W H O വരെ
കുറ്റപ്പെടുത്തിയിരുന്നു.
തുടക്കത്തിലേ
ചൈന നടപടികൾ എടുത്തിരുന്നെങ്കിൽ ഈ വൈറസ് പിടികിട്ടാ രീതികളിൽ ചൈനയിലും മറ്റു
നിരവധി രാജ്യങ്ങളിലേയ്ക്കും പകരുന്നതിനെ നിയന്ധ്രിക്കാമായിരുന്നു.
വുഹാൻ
ചൈനയിലെ ഒരു പ്രധാന വ്യവസായ കേന്ദ്രമാണ് ഇവിടെ ദിനംപ്രതി നിരവധി വിദേശിയർ
ബിസിനസ്സ് ആവശ്യങ്ങൾക്കായി വരുന്നു പോകുന്നു. അന്തരീഷത്തിൽ കൂടി പരസ്പര സംസർഗം വഴി
പകരുന്ന ഈ രോഗം യാത്രക്കാർ മുഗാന്ദിരം മറ്റിടങ്ങളിലെയ്ക്ക് പകർന്നു എന്നതിൽ
സംശയമില്ല.
ഇതിൻറ്റെ
ഗൗരവാവസ്ഥ, ഈ
വൈറസ് ആരെല്ലാം വഹിച്ചുകൊണ്ടു നടക്കുന്നു എന്നതിൽ തെളിവുകളില്ല കാരണം പലരിലും ഇത്
നാളുകൾ ഉറങ്ങിക്കിടക്കും. എന്നുകരുതി എല്ലാവരും ഇതിൽ അസ്വസ്ഥരാകേണ്ട കാര്യവുമില്ല.
അമേരിക്കയിൽ
പൊതു തിരഞ്ഞെടുപ്പു കാലമായതിനാൽ ഈ വൈറസ്സിന് ഇവിടെ വാർത്താ പ്രാമുഖ്യം ലഭിച്ചു.
ഡെമോക്രാറ്റ്‌സിനും അവരെ തുണക്കുന്ന മാധ്യമങ്ങൾക്കും ട്രംപിനോടുള്ള കടുത്ത വിരോധം കൊറോണ വൈറസ് സംക്രമണം
പ്രസിഡൻറ്റിൻറ്റെ തലയിൽ കെട്ടി വൈക്കുന്നതിനുള്ള ശ്രമമായി ന്യൂ യോർക്ക് ടൈംസ്
ഇതിനെ "ട്രംപ് വൈറസ്" എന്നുവരെ വിശേഷിപ്പിച്ചു.
ട്രംപ്
ഭരണം ഇതിൽ കാട്ടിയ നേതൃത്വം അഭിനന്ദിനീയം. എതിർപ്പുകളെ വകവയ്ക്കാതെ ചൈനയിൽ
നിന്നുമുള്ള യാത്രകൾ തുടക്കത്തിലേ നിയന്ധ്രിച്ചു. അമേരിക്കയിലെ പ്രമുഖ ശാസ്‌ത്രജ്ഞരും
ഗെവേഷകരും C D C യുടെ
കുടക്കീഴിൽ അശരണം പ്രവൃത്തിക്കുന്നു ഇതിനൊരു മരുന്നു കാണുന്നതിനും പ്രതിരോധ
കുത്തിവയ്പുകൾക്കും. അമേരിക്ക എന്നും ഇതുപോലുള്ള സാഹചര്യങ്ങളിൽ സാരഥ്യം
വഹിച്ചിട്ടുണ്ട് .
ചരിത്രകാരന്മാർ
കാട്ടുന്നു ഇതിലുംകൂടുതൽ അപകടകാരികളായ രോഗങ്ങളും രോഗവിഷാണുക്കളും മനുഷ്യകുലത്തെ
ബാധിച്ചിട്ടുണ്ട് അതിൽ ലക്ഷക്കണക്കിന് ജനത മരണപ്പെട്ടിട്ടുമുണ്ട്. നമ്മുടെ ജീവിത
രീതികൾക്ക് നാം വരുത്തിവയ്ക്കുന്ന മാറ്റങ്ങളാണ് പലേ മാരക രോഗങ്ങളുടെയും കാരണം.
കൊറോണ വൈറസ് ആയിരിക്കില്ല അവസാനമായി നാം കാണുവാൻ പോകുന്നത്.
അമേരിക്കയിലെ C D C പറയുന്നത് ശ്രദ്ധിക്കൂ,ജാഗ്രത പാലിക്കണം
എന്നിരുന്നാൽത്തന്നെയും ഇത് ഒരു വിപുലരീതിയിൽ അമേരിക്കയിൽ വ്യാപിക്കുന്നതിനുള്ള
സാധ്യതകൾ വിരളം.
സോഷ്യൽ
മാധ്യമങ്ങളിൽ നിരവധി അടിസ്ഥാനരഹിതമായ വാർത്തകൾ പടരുന്നു അതിലൊന്നും വിശ്വസിക്കരുത്
അമേരിക്കയിൽ C D C വെബ്
സൈറ്റ് നോക്കുക അവിടെ കൊറോണ വൈറസ് നാം എന്തെല്ലാം മുൻകരുതലുകൾ എടുക്കണം കൂടാതെ
ലക്ഷണങ്ങൾ സംശയം തോന്നിയാൽ പ്രതിവിധികൾ ഇതിനാണ് നാം ശ്രദ്ധകൊടുക്കേണ്ടത്.
ബി
ജോൺ കുന്ത
No comments:
Post a Comment